Wednesday, February 10, 2021

ടർക്കി കോഴി വളർത്തൽ എൻറെ അനുഭവങ്ങൾ | TURKEY HEN MALAYALAM | TURKEY KOZHI | KALAKKAM | കളക്കം

 ടർക്കി കോഴി വളർത്തൽ എൻറെ അനുഭവങ്ങൾ | TURKEY HEN MALAYALAM | TURKEY KOZHI | KALAKKAM | കളക്കം 

ആദ്യമായി ഞാൻ ടർക്കി കുഞ്ഞുങ്ങളെ വാങ്ങിയത് അന്ന് 90 രൂപയ്ക്കു ആയിരുന്നു. ഇന്ന് 110 മുതൽ 120 രൂപ വരെ ഉണ്ട് എന്ന് അറിയുന്നു. അവയെ തന്നപ്പോൾ തന്നെ അവർ പറഞ്ഞു ഇവറ്റകൾക് മരുന്ന് ഒക്കെ കൊടുത്തിട്ടുണ്ടെങ്കിലും ചാവാൻ ചാൻസ് വളരെ കൂടുതലാണ് , അതുകൊണ്ട് നല്ല ശ്രദ്ധ വേണം എന്ന്. ഞാൻ അപ്പോളേ മനസ്സിൽ ഉറപ്പിച്ചിരുന്നു അവയെ വളർത്തി വലുതാക്കി എടുക്കണമെന്ന്. 



വീട്ടിൽ എത്തിയ ഉടനെ കൂട്ടിൽ ഇട്ടു എപ്പോഴും കാണാവുന്ന രീതിയിൽ വെച്ചു. ഒരെണ്ണം പെണ്ണും മറ്റേത് ആണും ആയിട്ട് ആണ് വാങ്ങിയത്. ആണ് നമ്മളെ കണ്ടില്ലെങ്കിൽ എപ്പോഴും ഒച്ച എടുത്തുകൊണ്ടേ ഇരിക്കും. പെണ്ണ് മിണ്ടാറേ ഇല്ല. 



അവർ പറഞ്ഞ പോലെ നല്ല ശ്രദ്ധ കൊടുത്തിട്ടും 2 ദിവസം കഴിഞ്ഞപ്പോൾ അവയുടെ വിസർജ്യത്തിൽ ചോര കണ്ടു. അപ്പോൾ ഞാൻ അവരെ ഫോൺ വിളിച്ചു. അവർ പറഞ്ഞു : ഇംഗ്ലീഷ് മരുന്ന് ഉണ്ട്,പക്ഷെ കുഞ്ഞുങ്ങൾ ആയതുകൊണ്ട് അവ ചിലപ്പോൾ ചത്തു പോവാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വായിൽ വെച്ച് കൊടുക്കു,പിന്നെ മഞ്ഞൾ വെള്ളവും കൊടുക്കു എന്ന് പറഞ്ഞു. ഞാൻ അപ്രകാരം ചെയ്തു,കൂടാതെ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കൊടുകാറും  ഉള്ളു. അങ്ങനെ പിറ്റേ ദിവസം തൊട്ട് അവയുടെ കാട്ടത്തിൽ ചോര കുറഞ്ഞ് വന്നു തുടങ്ങി, കുറച്ച് ദിവസങ്ങൾ കൊണ്ട് അവ ശെരിയായി. 



അവയ്ക്ക് കോഴിത്തീറ്റ ആയ സ്റ്റാർട്ടർ ആണ് കൊടുക്കാറ്. പിന്നീട് എനിക്ക് ഒഴിവ് ഉള്ളപ്പോൾ അവയെ തുറന്നു വിട്ട് പിന്നാലെ ഞാനും നടക്കും. അപ്പോൾ അവ ചെറിയ പുല്ലുകൾ ഒക്കെ തിന്നു നടക്കും. ഓടിച്ചാടി മരത്തിന്റെ മുകളിൽ വരെ കേറി താഴേക്ക് ചാടി നടക്കുന്നത് കാണുമ്പോൾ അതിശയം തോന്നിപ്പോവും. പിന്നീട് അവ വളർന്നു വലുതായി, പെണ്ണ് കളക്കം നല്ലോണം മുട്ട ഇടും. 



No comments:

Post a Comment

ടർക്കി കോഴി വളർത്തൽ എൻറെ അനുഭവങ്ങൾ | TURKEY HEN MALAYALAM | TURKEY KOZHI | KALAKKAM | കളക്കം

  ടർക്കി കോഴി വളർത്തൽ എൻറെ അനുഭവങ്ങൾ | TURKEY HEN MALAYALAM | TURKEY KOZHI | KALAKKAM |  കളക്കം  ആദ്യമായി ഞാൻ ടർക്കി കുഞ്ഞുങ്ങളെ വാങ്ങിയത് അ...